Latest NewsInternational

ഇത് ചൗപെറ്റേ… പരിചാരകരും അംഗരക്ഷകരുമുള്ള പൂച്ച

ജര്‍മന്‍ ഡിസൈനര്‍ കാള്‍ ലാഗെര്‍ഫെല്‍ഡ് ഫാഷന്‍ ലോകത്തെ താരമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഫാഷന്‍ പ്രേമികളെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു. 85കാരനായ അദ്ദേഹം ഫ്രെബുവരി 17നാണ് അന്തരിച്ചത്. കഴിവുകള്‍ കൊണ്ടു പ്രശസ്തനായ കാളിനെ വാര്‍ത്തകളില്‍ നിറച്ചത് അദ്ദേഹത്തെ ജീവിത രീതികള്‍ തന്നെയണ്. അതില്‍ ഏറ്റവും ശ്രദ്ധേയം വളര്‍ത്തു പൂച്ചയായ ചൗപെറ്റേയോടുള്ള സ്‌നേഹമാണ്.

കാളിന്റെ കോടിക്കണക്കിനു മൂല്യമുള്ള സ്വത്തുക്കളുടെ അവകാശികളില്‍ ഒരാളാണ് എട്ടു വയസ്സുകാരിയായ ചൗപെറ്റേ എന്ന പൂച്ച. തന്റെ സ്വത്തുക്കളില്‍ ഒരു ഭാഗം ചൗപെറ്റേയുടെ പേരില്‍ എഴുതിവച്ചിട്ടുണ്ടെന്നു കാള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചൗപെറ്റേയോടുള്ള ഭ്രാന്തമായ സ്‌നേഹവും കാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

2011ലെ ക്രിസ്മസ് ദിനത്തിലാണ് ബെര്‍മന്‍ വിഭാഗത്തില്‍ പെടുന്ന വെളുത്ത നിറത്തിലുളള ചൗപെറ്റേയെന്ന പെണ്‍പൂച്ചയെ കാള്‍ വാങ്ങുന്നത്. ചൗപെറ്റേയെ അദ്ദേഹം വളരെയധികം സ്‌നേഹിച്ചു. പരിചാരകരായി 2 പേര്‍, ഒരു അംഗരക്ഷകന്‍, ചികില്‍സിക്കാന്‍ സ്വകാര്യ ഡോക്ടര്‍, സഞ്ചരിക്കാന്‍ വാഹനങ്ങള്‍ എന്നിവ തന്റെ അരുമയായ പൂച്ചയ്ക്ക് അദ്ദേഹം നല്‍കി. മൂന്നു വെള്ളി പാത്രങ്ങളിലായി വ്യത്യസ്ത തരം ഭക്ഷണങ്ങള്‍ ചൗപെറ്റേയുടെ മുന്‍പില്‍ വയ്ക്കും. ഇതില്‍ നിന്ന് ഇഷ്ടമുള്ളതു കഴിക്കാം. കാള്‍ ലാഗെര്‍ഫെല്‍ഡിനൊപ്പം മീറ്റിങ്ങുകളിലും പൊതുവേദികളിലും ചൗപെറ്റേ സ്ഥാനം പിടിച്ചു. 2015ല്‍ രണ്ടു പരസ്യചിത്രങ്ങളില്‍ ചൗപെറ്റേ അഭിനയിച്ചു. ജാപ്പനീസ് സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെയും ഈ പരസ്യങ്ങളിലെ അഭിനയത്തിന് 30 ലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു പ്രതിഫലം ലഭിച്ചത്.

ജര്‍മന്‍ നിയമങ്ങളനുസരിച്ച് മൃഗങ്ങള്‍ക്കു സമ്പത്ത് കൈമാറാനാകും. സമ്പത്ത് ചൗപെറ്റേയുടെ പേരില്‍ വരുന്നതോടെ ഏറ്റവും സമ്പന്നയായ പൂച്ചയാകും ചൗപെറ്റേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button