Latest NewsIndia

ഇന്ത്യയുടെ വീരപുത്രന്‍ അഭിനന്ദിന്റെ ധൈര്യം മാത്രമല്ല ആ സ്റ്റൈയിലന്‍ മീശയും തരംഗമാകുന്നു

ന്യൂഡല്‍ഹി : പാകിസ്ഥാന്റെ പിടിലകപ്പെട്ടിട്ടും ഒട്ടും പതറാതെ നിന്ന ഇന്ത്യയുടെ വീരപുരുഷന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന വ്യോമസേന പോരാളിയെ ഇന്ത്യക്കാര്‍ക്ക് മറക്കാന്‍ സാധിക്കില്ല. അദ്ദേഹം ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാകുകതന്നെയാണ്. അഭിനന്ദന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് അദ്ദേഹത്തിന്റെ ആ സിങ്കം മോഡല്‍ മീശയാണ്. ആ മീശയും ഇപ്പോള്‍ തരംഗമാകുകയാണ്. അദ്ദേഹത്തിന്റെ ഗംഭീരമായ മീശ കാരണവുമായിരിക്കും. ഫെബ്രുവരി 27 പാകിസ്ഥാന്‍ പിടിയിലായി മാര്‍ച്ച് 1ന് വാഗ അതിര്‍ത്തി വഴി ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചെത്തും വരെ അഭിനന്ദനെക്കുറിച്ച് നടന്ന സംസാരങ്ങള്‍ ഒരു ധീരതയുടെ മുഖമുദ്ര പോലെ ഈ മീശയും നിറഞ്ഞു നിന്നിരുന്നു.

ഫെബ്രുവരി 27 നായിരുന്നു അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍ യുദ്ധവിമാനത്തെ പിന്തുടര്‍ന്ന് ഓടിയ്ക്കുന്നതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അഭിനന്ദ് ഇജക്ട് ചെയ്ത് പാകിസ്ഥാന്‍ ആര്‍മിയുടെ പിടിയിലകപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button