Latest NewsIndia

അഭിനന്ദന്‍ വര്‍ദ്ധമാനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡും സിനിമാ ലോകവും

മുംബൈ: രാജ്യം ഇന്ന് ആഹ്ലാദത്തിലാണ്. പാകിസ്താന്റെ പിടിയില്‍ അകപ്പെട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണ് രാജ്യം. ഒപ്പം ബോളിവുഡ് സിനിമാലോകവും . അഭിനന്ദനെ സ്വാഗതം ചെയ്ത് താരങ്ങള്‍ ഇട്ട പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ‘താങ്കളുടെ ധൈര്യത്തിനും ധീരതയ്ക്കും ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നുവെന്നും ഇത്തരമൊരു അപകടഘട്ടത്തില്‍ താങ്കള്‍ കാണിച്ച മനശക്തിയെ അഭിനന്ദിക്കുന്നുവെന്നമാണ്’ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തത്.

അതേസമയം, അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികള്‍ പാകിസ്താന്‍ ആരംഭിച്ചു കഴിഞ്ഞു. അഭിനന്ദനെ റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലെത്തിച്ചു. വൈകിട്ട് നാലു മണിയോടെ വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button