Latest NewsSaudi ArabiaGulf

ബാങ്കുകളുടെ ലയനം ഉടന്‍ പൂര്‍ത്തിയാക്കും

സൗദിയിലെ പ്രധാന ബാങ്കുകളായ സൗദി ബ്രിട്ടീഷ് ബാങ്കും, അല്‍ അവ്വല്‍ ബാങ്കും തമ്മിലുള്ള ലയനം ഉടനെയുണ്ടാകും. ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ ലയനം പൂര്‍ത്തിയാക്കും. ലയനം നടന്നാലും ഉപഭോക്താക്കള്‍ക്കുള്ള സേവനത്തില്‍ പെട്ടെ ന്നു തന്നെ മാറ്റമുണ്ടാകില്ലെന്ന് സൗദി ബ്രിട്ടീഷ് ബാങ്ക് ചെയര്‍മാന്‍ പറഞ്ഞു. ലയനത്തിലൂടെ സ്വകാര്യ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും സഹായിക്കാനാകും.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു സൗദി ബ്രിട്ടീഷ് ബാങ്കും അല്‍ അവ്വല്‍ ബാങ്കും തമ്മിലുള്ള ലയന കരാര്‍ ഒപ്പിട്ടത്. ലയനത്തോടെ 17.2 ബില്ല്യണ്‍ ഡോളറിന്റെ വിപണി മൂലധനമുള്ള സൗദി അറേബ്യയിലെ മൂന്നാമാത്തെ വലിയ ബാങ്ക് ആയി ഇവര്‍ മാറും.

ലയനം പൂര്‍ത്തിയാകുന്നതോടെ സൗദി ബ്രിട്ടീഷ് ബാങ്കിന്റെ നിലവിലെ ഓഹരി ഉടമകള്‍ സംയുക്ത ബാങ്കിന്റെ 73 ശതമാനം ഓഹരി സ്വന്തമാക്കും.അല്‍ അവ്വല്‍ ബാങ്കിന്റെ ഓഹരി ഉടമകള്‍ക്ക് 27 ശതമാനവും ലഭിക്കും. ലയന ചര്‍ച്ചകളോടൊപ്പം തന്നെ ഓഹരി ഉടമകളുമായുള്ള ചര്‍ച്ച നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ലയനം പൂര്‍ത്തീകരിക്കുവാനാണ് ശ്രമിക്കുന്നതെന്ന് സൗദി ബ്രിട്ടീഷ് ബാങ്ക് ചെയര്‍മാന്‍ പറഞ്ഞു. ലയനം സംബന്ധിച്ച ചര്‍ച്ചകളുടെ പ്രധാന ഘട്ടങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. കൃത്യമായ വ്യാപാര പ്ലാന്‍ അനുസരിച്ച് ഇരു സ്ഥാപനങ്ങളും നിരവധി പ്രവര്‍ത്തനങ്ങളും വര്‍ക് ഷോപ്പുകളും നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button