Latest NewsIndia

അഭിനന്ദനെ വിട്ടയക്കാനുള്ള പാക് തീരുമാനത്തെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ

ഇന്ന് വാഗാ അതിര്‍ത്തിവഴിയാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുക

ജനീവ: പോര്‍ വിമാനം തകര്‍ന്ന് പാകിസ്ഥാനില്‍ എത്തിയ ഇന്ത്യന്‍ വിങ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തെ ഐക്യരാഷ്ട്ര സഭ സ്വാഗതം ചെയ്തു.

അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ന് സ്വന്തം രാജ്യത്ത് തിരിച്ചെത്തും. അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനം ഇന്നലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പാര്‍ലമെന്റ് അംഗങ്ങള്‍ ഐക്യകണ്ഠേന ഈ തീരുമാനത്തെ സ്വീകരിച്ചത്.

ഇന്ത്യയുടെ വിങ് കമാന്‍ഡറെ വിട്ടു നല്‍കാന്‍ ലോക രാജ്യങ്ങള്‍ പാകിസ്ഥാനില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ സൈനിക നടപടിയിലേയ്ക്ക് നീങ്ങരുതെന്ന് അമേരിക്ക, റഷ്യ, ജര്‍മനി, സൗദിഅറേബ്യ, ജപ്പാന്‍, ക്യാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. അതേസമയം അഭിനന്ദനെ വിട്ടയക്കുന്നത് സമാധാന നീക്കമാണെന്ന് പാക് പ്രധാനമന്ത്രി അറിയിച്ചു.
അഭിനന്ദനെ തിരിച്ചയക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വ്യോമസേനയ്ക്കുവേണ്ടി വൈസ് മാര്‍ഷല്‍ ആര്‍ ജി കെ കപൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് വാഗാ അതിര്‍ത്തിവഴിയാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുക. റാവല്‍പ്പിണ്ടിയിലെ സൈനിക ആസ്ഥാനത്തുനിന്ന് പ്രത്യേകവിമാനത്തില്‍ അഭിനന്ദനെ ലാഹോറില്‍ എത്തിക്കും.സമാധാനത്തിനുള്ള നീക്കം എന്ന നിലയിലാണ് അഭിനന്ദനെ മോചിപ്പിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യന്‍ നത അവിടത്തെ സര്‍ക്കാരിന്റെ യുദ്ധക്കൊതിയെ അനുകൂലിക്കുന്നില്ല. പാകിസ്ഥാന്‍ മാധ്യമങ്ങള്‍ 17 വര്‍ഷമായി ചെയ്തുവരുന്നത് എന്താണെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ അവര്‍ യുദ്ധവെറി പ്രചരിപ്പിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വീകരിക്കുന്നതിനായി മാതാപിതാക്കള്‍ വാഗയിലേക്ക് പറപ്പെട്ടു. അഭിനന്ദന്റെ അച്ഛന്‍ എസ് വര്‍ദ്ധമാനും അമ്മ ഡോ ശോഭയുമാണ് മകനെ സ്വീകരിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button