Latest NewsKerala

ബി.ഡി.ജെ.എസ് പിളര്‍ന്നു

തിരുവനന്തപുരം•തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് പിളര്‍ന്നു. ബി.ഡി.ജെ.എസ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ചൂ​ഴാ​ല്‍ നി​ര്‍​മ​ല​ന്‍റെ നേ​തൃ​ത്വ​ത്തില്‍ ബി.ഡി.ജെ.എസ് (ഡെ​മോ​ക്രാ​റ്റി​ക്) എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നി​ല​വി​ലെ ബി.ഡി.ജെ.എസ് ഭാ​ര​വാ​ഹി​ക​ള്‍ പു​തി​യ പാ​ര്‍​ട്ടി​യി​ലേ​ക്ക് എ​ത്തി​യ​താ​യി ചൂ​ഴാ​ല്‍ നി​ര്‍​മ​ല​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ക്കാ​ല​മാ​യി പാ​ര്‍​ട്ടി​ക്ക് യാ​തൊ​രു പ്ര​വ​ര്‍​ത്ത​ന​വു​മി​ല്ലെ​ന്ന് നിര്‍മ്മലന്‍ പറഞ്ഞു. ത​ന്നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നു നീക്കിയത് പ​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​ത്. സം​സ്ഥാ​ന ക​മ്മ​റ്റി​യി​ല്‍ തി​രി​ച്ചെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് ഒ​ന്നു​മു​ണ്ടാ​യി​ല്ല. പാ​ര്‍​ട്ടി​യി​ല്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യു​ടെ ചെ​രി​പ്പെ​ടു​ക്കു​ന്ന ചി​ല​രാ​ണ് ത​നി​ക്കെ​തി​രേ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും നിര്‍മ്മലന്‍ ആ​രോ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button