KeralaLatest News

രഞ്ജിത്തിന്റെ കൊലപാതകം: ആരോപണം നിഷേധിച്ച് സിപിഎം

കൊല്ലം: കൊല്ലം തേവലക്കരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളക്കെതിരായ ആരോപണം നിഷേധിച്ച് സിപിഎം. സരസന്‍ പിള്ളയ്ക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് സിപിഎം അരിനെല്ലൂര്‍ ലോക്കല്‍ സെക്രട്ടറി മധു പറഞ്ഞു. അതേസമയം കേസില്‍ കസ്റ്റഡിയിലുള്ള പ്രതി വിനീതും കുടുംബവും കോണ്‍ഗ്രസ് പശ്ചാത്തലമുള്ളവരാണെന്നും പെണ്‍കുട്ടിയെ കമന്റടിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യം മുതലേ രഞ്ജിത്തിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണ വിധേയനായ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെ പ്രതിചേര്‍ക്കാന്‍ െപോലീസ് തയ്യാറാകാതിരുന്നത് വിവാദമായിരുന്നു. ചവറ തെക്കുംഭാഗത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം വീട്ടിലെത്തിയതെന്നാണ് മരിച്ച രഞ്ജിത്തിന്റെ ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നത്.

അതേസമയം കേസിലെ പ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീതിനെ മാത്രം പ്രതിചേര്‍ത്ത് മറ്റുള്ളവരെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നിലും ദൃക്‌സാക്ഷി മൊഴികളിലും സരസന്‍ പിള്ളയുടെ പേരുണ്ടായിട്ടും പ്രതിചേര്‍ക്കാനോ കസ്റ്റഡിയിലെടുക്കാനോ പോലീസ് തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button