Latest NewsKeralaNews

പോലീസിന്റെ ചോദ്യം ചെയ്യലിന് മണിക്കൂറോളം വിധേയയായി ഒന്നുമറിയാത്ത വീട്ടമ്മ, ഗൂഢാലോചനക്ക് പിന്നിൽ എസ്ഡിപിഐ അംഗമെന്ന് വത്സല

ആലപ്പുഴ: ആലപ്പുഴ ബിജെപി നേതാവ് രൺജീത്ത് വധക്കേസിൽ വഴിത്തിരിവ്. മുഖ്യപ്രതികൾ ഉപയോഗിച്ച സിം കാർഡ് ആലപ്പുഴ പുന്നപ്രയിലെ വീട്ടമ്മയുടെ പേരിലുള്ളതെന്ന് റിപ്പോർട്ട്. ആലപ്പുഴ പുന്നപ്രയിലെ വത്സലയുടെ പേരിലുള്ള സിം കാർഡ് ആണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. പോലീസിനെ ഏറെ കുഴക്കിയ പ്രതികളുടെ ഈ ‘സിം’ തന്ത്രം പൊളിഞ്ഞത്, വത്സലയെ ചോദ്യം ചെയ്യാൻ വിളിച്ചതോടെയാണ്.

വത്സലയുടെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത പ്രതികൾ ഈ സിം കാർഡ് ഉപയോഗിക്കുന്നുണ്ടെന്ന് വത്സല അറിഞ്ഞത്, കൊലപാതക കേസിൽ പോലീസ് ചോദ്യം ചെയ്യാനായി വിളിച്ചപ്പോഴാണ്. കേസിൽ കുടുങ്ങുമോയെന്ന ആശങ്കയിൽ കടുത്ത മാനസിക സമ്മർദം നേരിട്ടെന്ന് വത്സല ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലാണ് പുന്നപ്രയിലെ ബി ആൻഡ് ബി മൊബൈൽ കടയിൽ സിം കാർഡ് എടുക്കാൻ വത്സല പോയത്. ഇതോടെ, മാസങ്ങൾ നീണ്ട ഗൂഢാലോചന കൊലക്ക് പിന്നിലുണ്ടെന്ന് വ്യക്തമാവുകയാണ്.

Also Read:അടച്ചിടൽ സ്ഥലങ്ങളിൽ കൂട്ടംചേരുന്നതിന് നിരോധനം: നിർദ്ദേശവുമായി കുവൈത്ത്

സിം കാർഡ് ആക്ടിവേറ്റ് ആകുന്നതിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറഞ്ഞും, വ്യക്തതയില്ലെന്നും പറഞ്ഞ് കടയുടമ മുഹമ്മദ് ബാദുഷ ഒന്നിൽ കൂടുതൽ തവണ വത്സലയുടെ ആദാർ വെരിഫിക്കേഷൻ നടത്തിയിരുന്നു. ഈ വ്യാജ സിം കാർഡ് ഉപയോഗിച്ചായിരുന്നു പ്രതികൾ വിവരങ്ങൾ കൈമാറിയിരുന്നത്. മുഖ്യപ്രതികൾ വ്യാജ സിം കാർഡുകൾ ഉപയോഗിച്ചതാണ് രൺജീത്ത് കേസിൽ പൊലീസിനെയും കുഴക്കിയത്.
വത്സലയുടെ പേരിൽ മാത്രമല്ല മറ്റ് പലരുടെയും പേരിൽ ഇത്തരത്തിൽ കൊലയാളി സംഘം സിം കാർഡുകൾ തരപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഗൂഢാലോചനക്ക് പിന്നിൽ എസ്ഡിപിഐയുടെ പഞ്ചായത്ത് അംഗം സുൽഫിക്കർ ആണെന്ന് വത്സല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button