Latest NewsIndia

ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടാന്‍ ഖത്തറിനൊട് കൂട്ട് തേടി ഇന്ത്യ

ന്യൂഡല്‍ഹി:  ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുന്നതിനായി ഇന്ത്യക്കൊപ്പംനില്‍ക്കാനായി ഖത്തറിനെ ക്ഷണിച്ച് പ്രധാനമന്ത്രി. പിന്തുണ അഭ്യര്‍ഥിച്ച്‌ ഇന്ത്യ. ഖത്തര്‍ അമീര്‍ ഷെയ്‍ഖ് തമീം ബിന്‍ അഹ്‍മദ് ബിന്‍ ഖലീഫ അല്‍ തനിയുമായി പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചു. മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിന് ഭീകരവാദം ഇപ്പോഴും വലിയ ഭീഷണിയായി നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.

മേഖലയില്‍ മാത്രമല്ല, ആഗോളതലത്തില്‍ത്തന്നെ ഭീകരവാദം സമാധാനത്തിന് ഭീഷണിയാണ്. ഭീകരവാദത്തിന്‍റെ എല്ലാ രൂപങ്ങളെയും തകര്‍ക്കാന്‍ സുവ്യക്തവും, ശക്തവുമായ നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിച്ചേ തീരൂ. ഭീകരവാദത്തിന് ഒരു തരത്തിലുമുള്ള പിന്തുണയും ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹത്തെ പ്രധാനമന്ത്രി ധരിപ്പിച്ചു.

പാകിസ്ഥാനുമായി അടുത്ത നയതന്ത്രബന്ധമുള്ള അറബ് രാഷ്ട്രങ്ങളുടെ പിന്തുണകൂടി നേടുന്നതിനായാണ് ഖത്തറിന്‍റെ പിന്തുണ തേടിയിരിക്കുന്നത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കുന്നതിനുളള ഒരുക്കത്തിലാണ് ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button