KeralaLatest News

ഇരട്ടക്കൊലക്കേസ് ; സ്ഥലം മാറ്റത്തിന്റെ കാരണം വ്യക്തമാക്കി എസ് പി മുഹമ്മദ് റഫീഖ്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ സംഭവത്തിൽ കാരണം വ്യക്തമാക്കി ക്രൈംബ്രാഞ്ച് എസ് പി മുഹമ്മദ് റഫീഖ്. കേസില്‍ നിന്ന് തന്നെ മാറ്റിയത് ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടാണെന്നും മാറ്റം തന്‍റെ ആവശ്യ പ്രകാരമാണെന്നും എസ് പി പറഞ്ഞു. മേല്‍നോട്ട ചുമതലയില്‍നിന്ന് മാത്രമാണ് മാറ്റിയതെന്നും അന്വേഷണ സംഘത്തില്‍ തുടരുമെന്നും റഫീഖ് നടപടിയോട് പ്രതികരിച്ചു.

എറണാകുളത്തേക്കാണ് എസ് പിയെ മാറ്റിയിരിക്കുന്നത്.കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടിപി രഞ്ജിത്തിനെ കോഴിക്കോട്ടേക്കും സ്ഥലം മാറ്റി. ക്രൈം ബ്രാഞ്ച് എസ് പി സാബു മാത്യുവാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ

അതേസമയം അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് എസ് പിയെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റുന്നത്. കൂടുതല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം വ്യാപിക്കുന്നതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നാണ് ഉയരുന്ന ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button