Latest NewsInternational

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നോബല്‍ പുരസ്‌കാരം നല്‍കണമെന്ന് പ്രമേയം

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നോബേല്‍ പുരസ്‌കാരം നല്‍കാന്‍ പ്രമേയം. ഇമ്രാന്‍ ഖാന് സമാധാനത്തിന്റെ നോബേല്‍ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി പ്രമേയം അവതരിപ്പിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ അയവു വരുത്തുന്നതില്‍ ഇമ്രാന്‍ ഖാന്‍ നിര്‍ണായക പങ്കു വഹിച്ചുവെന്നാണ് പ്രമേയത്തിന്റെ ഉള്ളടക്കം.

അഭിനന്ദനെ തിരിച്ചയച്ചതോടെ ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കം കുറയ്ക്കാന്‍ കഴിഞ്ഞെുവെന്ന് ഇമ്രാന്‍ ഖാന്റെ പ്രതികരണം പാക്കിസ്ഥാന്‍ ഫോറിന്‍ ഓഫീസ് പുറത്തിറക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button