KeralaLatest News

കര്‍ഷക ആത്മഹത്യ: ഹര്‍ത്താല്‍ അനുമതി തേടി യുഡിഎഫ്

തൊടുപുഴ: മാര്‍ച്ച് ഒമ്പതിന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് ആലോചന. ഇടുക്കി ജില്ലയിലെ കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് ഹര്‍ത്താല്‍. ജില്ലയില്‍ കര്‍ഷക ആത്മഹത്യ പെരുകിയിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് യുഡിഎഫ് ആരോപിച്ചു. 9ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താല്‍ നടത്താനാണ് നീക്കം.

ഹര്‍ത്താലിനെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം നാളെ കട്ടപ്പനയില്‍ നടക്കുന്ന നേതൃയോഗത്തിലെടുക്കും. ഹര്‍ത്താലിന് അനുമതി നല്‍കണമെന്ന അഭ്യര്‍ത്ഥിച്ച് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഫെബ്രുവരി 27ന് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. 6ന് കട്ടപ്പനയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവസിക്കും.

എന്നാല്‍ ഹര്‍ത്താല്‍ ഒഴിവാക്കി 6ന് പ്രതിഷേധപരിപാടികള്‍ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. പരീക്ഷാ കാലയളവില്‍ ഹര്‍ത്താല്‍ നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായവും ഒരു വിഭാഗം മുന്നോട്ടു വച്ചിട്ടുണ്ട്.

അതേസമയം കേരളത്തില്‍ കര്‍ഷക ആത്മഹത്യ ശ്രദ്ധയില്‍ എത്തിക്കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസമിരിക്കും. ഈ വരുന്ന 6ന് കട്ടപ്പനയിലാണ് ഉപവാസം. കര്‍ഷക ആത്മഹത്യകളില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംബാവത്തില്‍ പ്രതിഷേധിച്ചും അഞ്ചു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം എന്ന് ആവശ്യപ്പെട്ടുമാണ് ഉപവാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button