Latest NewsIndia

ഇന്ദിരാഗാന്ധി ആദ്യ വനിതാ പ്രതിരോധ മന്ത്രിയെന്ന് കോൺഗ്രസ്, നി​ര്‍​മ​ല സീ​താ​രാ​മ​നെന്ന് പ്രധാനമന്ത്രി, വാസ്തവം ഇങ്ങനെ

സ്വതന്ത്രമായി പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത ആദ്യ വനിതാ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ തന്നെയാണെന്നതാണ് വാസ്തവം

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​താ പ്ര​തി​രോ​ധ​മ​ന്ത്രി​യാ​ണെ​ന്നു പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച്‌ കോ​ണ്‍​ഗ്ര​സ്. ഇ​ന്ദി​രാ ഗാ​ന്ധി​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​താ പ്ര​തി​രോ​ധ മ​ന്ത്രി​യെ​ന്നും ച​രി​ത്രം അ​റി​യി​ല്ലെ​ങ്കി​ല്‍ പ​ഠി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് പ​രി​ഹ​സി​ച്ചു. അതെ സമയം ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോൾ കൈകാര്യം ചെയ്ത വകുപ്പാണ് പ്രതിരോധം എന്നാണ് ബിജെപി പറയുന്നത്.

അത് സ്വാഭാവികമായി പല പ്രധാനമന്ത്രിമാരും കൈകാര്യം ചെയ്യുന്നതാണെന്നും ഇവർ വാദിക്കുന്നു. എന്നാൽ സ്വതന്ത്രമായി പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത ആദ്യ വനിതാ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ തന്നെയാണെന്നതാണ് വാസ്തവം. ക​ന്യാ​കു​മാ​രി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ലാ​ണ് നി​ര്‍​മ​ലാ സീ​താ​രാ​മ​നാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​താ പ്ര​തി​രോ​ധ​മ​ന്ത്രി​യെ​ന്നു മോ​ദി പ​റ​ഞ്ഞ​ത്.

പാ​ക് ക​സ്റ്റ​ഡി​യി​ല്‍​നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ അ​ഭി​ന​ന്ദ​ന്‍ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​ണ് എ​ന്ന​തി​ല്‍ ത​മി​ഴ്നാ​ട്ടു​കാ​ര്‍​ക്ക് അ​ഭി​മാ​നി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​തി​നൊ​പ്പം “ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ വ​നി​താ പ്ര​തി​രോ​ധ മ​ന്ത്രി ത​മി​ഴ്നാ​ട്ടു​കാ​രി​യാ​ണെ​ന്ന​തി​ല്‍ ഞാ​ന്‍ അ​ഭി​മാ​നി​ക്കു​ന്നു’ എ​ന്ന് മോ​ദി പ​റ​ഞ്ഞു. ഇ​തി​നെ​തി​രേ​യാ​ണു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി​യ​ത്. നി​ങ്ങ​ളു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് ക്ലാ​സു​ക​ള്‍​ക്കി​ടെ ഈ ​പാ​ഠം പ​ഠി​ക്കാ​ന്‍ വി​ട്ടു പോ​യ​താ​ണോ എ​ന്ന് കോ​ണ്‍​ഗ്ര​സ് ട്വി​റ്റ​റി​ല്‍ ചോ​ദി​ച്ചു. 1975-ലാ​ണ് പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യി ഇ​ന്ദി​രാ​ഗാ​ന്ധി സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തെന്നും പി​ന്നീ​ട് 1980-ല്‍ ​വീ​ണ്ടും അ​വ​ര്‍ പ്ര​തി​രോ​ധ​മ​ന്ത്രി സ്ഥാ​നം കൈ​യാ​ളിഎന്നുമാണ് കോൺഗ്രസ് വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button