Latest NewsSports

ലോ​ക​ക​പ്പി​ല്‍​നി​ന്നു പാ​ക്കി​സ്ഥാ​നെ ഒ​ഴി​വാ​ക്കി​ല്ല; ഐ​സി​സി

പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ക്രി​ക്ക​റ്റ് ബ​ന്ധ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​സി​സി​ഐ, ഐ​സി​സി​ക്കും അം​ഗ​രാ​ജ്യ​ങ്ങ​ള്‍​ക്കും ക​ത്തെ​ഴു​തി​യിരുന്നു.

ദു​ബാ​യ്: പുൽവാമ ഭീകരാക്രമണത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ വിവാദങ്ങളെ തുടർന്ന് ലോ​ക​ക​പ്പി​ല്‍​നി​ന്ന് പാ​ക്കി​സ്ഥാ​നെ തഴയണം എന്ന ബി​സി​സി​ഐ​യു​ടെ ആ​വ​ശ്യം ഐ​സി​സി ത​ള്ളി. രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധം ക്രിക്കറ്റിന്റെ സംബന്ധിക്കുന്ന കാര്യങ്ങളുമായുള്ള പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഐ​സി​സി ആ​വ​ശ്യം ത​ള്ളി​യ​ത്.

പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ക്രി​ക്ക​റ്റ് ബ​ന്ധ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​സി​സി​ഐ, ഐ​സി​സി​ക്കും അം​ഗ​രാ​ജ്യ​ങ്ങ​ള്‍​ക്കും ക​ത്തെ​ഴു​തി​യിരുന്നു. എന്നാൽ ഇ​ക്കാ​ര്യ​ത്തി​ല്‍ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍​ക്കാ​ണ് എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​തെ​ന്നും ഐ​സി​സി​ക്കു യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും കത്തിനുള്ള മ​റു​പ​ടി ല​ഭി​ക്കുകയും ചെയ്തു.

എന്നാൽ ഇ​ക്കാ​ര്യം ത​ങ്ങ​ള്‍​ക്ക് അ​റി​യാ​മാ​യി​രു​ന്നെ​ന്നും ഒ​രു സാ​ധ്യ​ത പ​രീ​ക്ഷി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ഐ​സി​സി​യു​ടെ നി​ല​പാ​ടി​നോ​ടു പ്ര​തി​ക​രി​ച്ച ബി​സി​സി​ഐ പ്ര​തി​നി​ധി പറഞ്ഞു. ജൂ​ണ്‍ പ​തി​നാ​റി​നാ​ണ് ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ മ​ത്സ​രം. ഇതുവരെയായി ഈ മത്സരത്തെ എതിർത്തും പിന്തുണച്ചതും ക്രിക്കറ്റിൽ നിന്നടക്കം നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button