KeralaLatest NewsNews

മരങ്ങള്‍ മുറിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും ദേവീകുളം സബ്കലക്ടര്‍ തടസം നില്‍ക്കുന്നതായി ആരോപണം; പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത്

വട്ടവട: കൊട്ടക്കമ്പൂരിലേത് അടക്കമുള്ള മേഖലകളിലെ മരം മുറിക്കുന്നതിന് വൈല്‍ഡ് ലൈഫ് വാര്‍ഡനും ദേവികളും സബ് കലക്ടറും തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് വട്ടവട പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത്. എന്നാല്‍ പട്ടയഭൂമിയിലെ മരം മുറിക്കുന്നതിന് തടസമില്ലെന്നും റവന്യു ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതാണ് തടഞ്ഞതെന്നുമാണ് സബ് കലക്ടറുടെ വിശദീകരണം. മരം മുറിക്കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടും കൃഷിയിടത്തിലെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുകയാണെന്ന് ആരോപിച്ചാണ് അഞ്ചുനാട് മേഖലയിലെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇടുക്കി ജില്ലയിലെ വട്ടവട കൊട്ടക്കമ്പൂര്‍ അടങ്ങുന്ന അഞ്ചുനാട് മേഖലയ്ക്ക് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഇവിടുത്തെ ആയിരക്കണക്കിന് യൂക്കാലിപ്റ്റസ് ഗ്രാന്റിസ് മരങ്ങള്‍ സൃഷ്ടിക്കുന്നത്. പ്രദേശത്തെ ജലസ്രോതസുകളെല്ലാം ഈ മരക്കൂട്ടങ്ങള്‍ വലിച്ചെടുക്കുന്നതിനാല്‍ കുടിവെള്ള സ്രോതസുകള്‍ പോലും വറ്റിവരളുന്ന അവസ്ഥയാണ്. യൂക്കാലിപ്റ്റസ് ഗ്രാന്റിസ് മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് മുമ്പ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കാണ് കഴിഞ്ഞ ഉത്തരവിലൂടെ സര്‍ക്കാര്‍ നീക്കം ചെയ്തത്. കൊട്ടക്കമ്പൂര്‍ അടക്കമുള്ള മേഖലകളിലെ കൈവശാവകാശ രേഖകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ മരം മുറിക്കുന്ന നടപടി തടയണമെന്നും ആവശ്യപ്പെട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡന് ദേവികുളം സബ്കലക്ടര്‍ക്കും, ജില്ലാ കലക്ടര്‍ക്കും കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത് തടയിടാന്‍ ദേവികുളം സബ് കലക്ടര്‍ ഉത്തരവിട്ടു. എന്നാല്‍, പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിന് തടസമില്ലെന്നും, ഉടമസ്ഥാവകാശ രേഖ തെളിയിച്ചാല്‍ തടസമില്ലെന്നും ദേവികുളം സബ് കലക്ടര്‍ രേണുരാജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button