Latest NewsIndia

മസൂദ് അസര്‍ മരിച്ചതായി സൂചന

ഇസ്ലാമാബാദ്•  ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമായ മൗലാന മസൂദ് അസര്‍  മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കടുത്ത വൃക്കാരോഗിയായ ഇയാള്‍ ഇന്നലെ ഉച്ചയോടെ മരിച്ചതായാണ്  റിപ്പോര്‍ട്ടുകള്‍. ഇയാള്‍ മരിച്ചതായി വ്യക്താക്കുന്ന ചില ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ചില റിപ്പോര്‍ട്ടുകളില്‍ വ്യോമാക്രമണത്തിലാണ് മരിച്ചതെന്നും പറയുന്നു.

നേരത്തെ മസൂദ് അസര്‍ പാകിസ്ഥാനിലുണ്ടെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചിരുന്നു. കടുത്ത വൃക്കരോഗിയാണ് മസൂദ് എന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. കടുത്ത അസുഖ ബാധിതനായ മസൂദ് അസറിന് വീട്ടിലില്‍ നിന്ന് പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രി പറഞ്ഞിരുന്നു. അതിനിടെ ഇയാള്‍ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിയാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മസൂദ് അസറായിരുന്നു. ഇന്ത്യയെ നശിപ്പിക്കുന്നത് വരെ വിശ്രമിക്കാന്‍ പാടില്ലെന്നും, കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തുമെന്നുമായിരുന്നു ഇയാളുടെ ആഹ്വാനം. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നിലും, പഠാന്‍ കോട്ട് ആക്രമണത്തിന് പിന്നിലും മസൂദ് അസര്‍ പ്രവര്‍ത്തിച്ചിരുന്നു.

1994ല്‍ അസറിനെ ഇന്ത്യ പിടികൂടിയിരുന്നുവെങ്കിലും 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ട് പോയപ്പോള്‍ യാത്രക്കാരെ തിരികെ നല്‍കുന്നതിനായി ഇന്ത്യ ഇയാളെ മോചിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button