Latest NewsIndia

തന്നെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുമ്പോൾ തന്റെ പോരാട്ടം ഭീ​ക​ര​ര്‍​ക്കെ​തിരെയെന്ന് പ്രധാനമന്ത്രി

പാറ്റ്ന: തന്നെ ത​ക​ര്‍​ക്കാ​നാ​യി പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​മ്പോ​ള്‍ താൻ ഭീ​ക​ര​വാ​ദ​ത്തെ ത​ക​ര്‍​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നും വ്യോ​മാ​ക്ര​മ​ണ​ത്തി​നും തെ​ളി​വ് ചോ​ദി​ച്ച​വ​രാ​ണ് കോ​ണ്‍​ഗ്ര​സു​കാ​രെ​ന്നും മോ​ദി പറയുകയുണ്ടായി. കോ​ണ്‍​ഗ്ര​സും പ്ര​തി​പ​ക്ഷ​വും സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്കി​നു തെ​ളി​വ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ള്‍ അ​വ​ര്‍ വ്യോ​മ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു തെ​ളി​വ് ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ത്ത​രം വാ​ക്കു​ക​ള്‍​ക്കു പാ​ക്കി​സ്ഥാ​ന്‍ കൈ​യ​ടി​ക്കു​ക​യാ​ണ്. മോ​ദി​യെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. രാ​ജ്യ​ത്തി​ന്‍റെ കാ​വ​ല്‍​ക്കാ​ര​നെ മോ​ശ​പ്പെ​ടു​ത്താ​ന്‍ മ​ത്സ​രം ന​ട​ക്കു​ന്നു. അ​ദ്ദേ​ഹം ജാ​ഗ​രൂ​ക​നാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കോ​ണ്‍​ഗ്ര​സും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും സൈ​ന്യ​ത്തി​ന്‍റെ വീ​ര്യം ത​ക​ര്‍​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി എന്തുകൊണ്ടാണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ശ​ത്രു​ക്ക​ള്‍​ക്കു നേ​ട്ട​മു​ണ്ടാ​ക്കു​ന്ന പ്ര​സം​ഗ​ങ്ങ​ള്‍ എന്തിനാണ് അവർ നടത്തുന്നത്. തീ​വ്ര​വാ​ദ ഫാ​ക്ട​റി​ക​ള്‍​ക്കെ​തി​രേ ഒ​ത്തൊ​രു​മി​ച്ചു നി​ല്‍​ക്കേ​ണ്ട സ​മ​യ​ത്ത് രാ​ജ്യ​ത്തെ 21 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഒ​ന്നി​ച്ചു​നി​ന്ന് സ​ര്‍​ക്കാ​രി​നെ ചോ​ദ്യം ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​തെന്നും പ്രധാനമന്ത്രി വിമർശിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button