KeralaLatest News

വണ്‍ കാര്‍ഡ് പദ്ധതി ബസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

എറണാകുളം:  യാത്രികര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ യാതേര സൗകര്യമൊരുക്കുന്നതിനായി വണ്‍കാര്‍ഡ് പദ്ധതി കൊച്ചിയിലെ സ്വകാര്യ ബസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി മെട്രോയിലാണ് ഈ പദ്ധതി ആരംഭം കുറിച്ചത്. ഒരു കാര്‍ഡ് മാത്രം ഉപയോഗിച്ച് യാത്രകള്‍ മൊത്തം ഏകീകരിക്കുന്നതിന്‍റെ പ്രവര്‍ത്തികള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

ആലുവ മുതല്‍ പാലാരിവട്ടം വരെ യാത്ര സാധ്യമാക്കി കൊണ്ടായിരുന്നു കൊച്ചി മെട്രോയുടെ തുടക്കം. പിന്നാലെ മഹാരാജാസ് വരെ റെയില്‍ സജ്ജമാക്കി മെട്രോ ഓടിത്തുടങ്ങി. മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള അടുത്ത ഘട്ട പ്രവര്‍ത്തനം പുരോഗമിച്ച് കൊണ്ടിരിക്കുന്നു. . മെട്രോ സ്റ്റേഷനുകളുടെ ഊര്‍ജ്ജാവശ്യത്തിനായി ന്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. മെട്രോ ഫീഡറായി ഇലക്‌ട്രിക് ഓട്ടോകളും സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button