KeralaLatest News

പ്ലസ്ടുക്കാരുടെ സെന്റ് ഓഫിന് യു.എസ് ആര്‍മി : വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയില്‍

നിലമ്പൂര്‍ : പ്ലസ്ടുക്കാരുടെ സെന്റ് ഓഫിന് യു.എസ് ആര്‍മി. വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയിലായി. നിലമ്പൂരിലെ ഒരു സ്‌കൂളിലാണ് സംഭവം സ്‌കൂളില്‍ വിടവാങ്ങല്‍ ചടങ്ങിന് അടിച്ചുപൊളിക്കാന്‍ എത്തിച്ച യു.എസ് ആര്‍മി എന്നെഴുതിയ തുറന്ന ജീപ്പുകളും ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. നഗരസഭാ പ്രദേശത്തെ ഒരു സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥികളുടെ യാത്രയയപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. ‘യുഎസ് ആര്‍മി’ എന്നെഴുതിയ തുറന്ന ജീപ്പിലും കാറുകളിലും ബൈക്കുകളിലുമായി ‘ഫ്രീക്കന്‍ ഫെയര്‍വെല്‍’ ആഘോഷമാണ് നടന്നത്. വാഹനങ്ങളുടെ മത്സരഓട്ടം കണ്ടു ഭയന്ന നാട്ടുകാര്‍ പൊലീസിനെ വിളിച്ചു.

എസ്ഐ റസിയ ബംഗാളത്തിന്റെ നിര്‍ദേശപ്രകാരം പൊലീസെത്തി ജീപ്പ്, 2 കാര്‍, ബൈക്കുകള്‍ എന്നിവ കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞാണ് പിടിഎ ഭാരവാഹി ശുപാര്‍ശയുമായി സ്റ്റേഷനിലെത്തിയത്. ഫോണില്‍ സംസാരിച്ച് ബൈക്ക് ഓടിക്കവെ 2 ദിവസം മുന്‍പ് പൊലീസിന്റെ ക്യാമറക്കണ്ണില്‍പ്പെട്ട അദ്ദേഹവും കുടുങ്ങി. പാര്‍ട്ടി നേതാക്കളും ശുപാര്‍ശയുമായി എത്തിയെങ്കിലും പൊലീസ് വഴങ്ങിയില്ല. രക്ഷിതാക്കളെ വരുത്തി പിഴ ഈടാക്കിയാണ് വാഹനങ്ങള്‍ വിട്ടുകൊടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button