Latest NewsIndia

ആക്രമിക്കാന്‍ വന്നവരില്‍ നിന്നും ഭര്‍ത്താവിനെ രക്ഷിക്കുന്നതിനിടെ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: വിവാഹ പരിപാടിക്കിടെ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വെടിയേറ്റ് യുവതി മരിച്ചു. ഡല്‍ഹിയിലെ മംഗള്‍പുരിയില്‍ നടന്ന സംഭവത്തില്‍ സുനിത എന്ന മുപ്പത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്.

മരിച്ച യുവതിയുടെ മരുമകളുടെ കല്ല്യാണ പരിപാടി നടക്കുകയായിരുന്നു. ചടങ്ങില്‍ യുവതിയുടെ ഭര്‍ത്താവ് സാജന്‍ ഡിജെയോട് ഒരു പാട്ട് വെക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ എതിര്‍ത്ത് രണ്ട് യുവാക്കള്‍ എത്തി. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാക്കളിലൊരാള്‍ തോക്കെടുത്ത് സാജന് നേര്‍ക്ക് വെടിവെക്കുകയായിരുന്നു. ഇത് കണ്ട സുനിതയ്ക്ക് ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വെടിയേറ്റത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button