Latest NewsUAEGulf

യുഎഇയില്‍ 2018 ലെ ട്രാഫിക് ചട്ട ലംഘന പിഴ – ഈ നിര്‍ദ്ദേശം പാലിച്ചാല്‍ 50 ശതമാനം കിഴിവ് നല്‍കുമെന്ന് പോലീസ്

അജ്മാന്‍ :  യുഎഇയില്‍ 2018 വര്‍ഷങ്ങളില്‍ ട്രാഫിക് ചട്ട ലംഘനം നടത്തിയവര്‍ക്ക് അവര്‍ക്ക് ചുമത്തിയ പിഴയില്‍ കിഴിവ് നല്‍കാന്‍ ഒരുങ്ങി അജ്മാന്‍ പോലീസ്. 6 മാസ കാലത്തേക്ക് യാതൊരു വിധ ട്രാഫിക് ലംഘനം നടത്താതെ വാഹനമോടിക്കുന്നവര്‍ക്ക് മാത്രമേ പ്രഖ്യാപിച്ചിരിക്കുന്ന കിഴിവ് ലഭിക്കുകയുളളു. ഈ വര്‍ഷം ആദ്യമായ ജനുവരി മുതല്‍ ജൂണ്‍ 1 വരെ ട്രാഫിക് ലംഘനങ്ങളോ കേസോ ഉണ്ടാക്കാന്‍ പാടില്ല.

ഈ നിര്‍ദ്ദേശം പാലിക്കുന്നവര്‍ക്ക് ജൂലെെ മാസത്തില്‍ അധികൃതര്‍ അനുവദിച്ച 50 ശതമാനം കിഴിവ് കഴിച്ചുളള പിഴ തുക അടച്ചാല്‍ മതിയാകും. അജ്മാന്‍ പോലീസ് മുഖാന്തിരമോ അല്ലെങ്കില്‍ ഇന്‍റീരിയര്‍ മന്ത്രാലയം വഴി മാത്രമെ പിഴത്തുക നിര്‍ദ്ദേശിച്ച 50 ശതമാനം കിഴിവ് കുറച്ച് അടക്കാന്‍ സാധിക്കൂവെന്നും മുതിര്‍ന്ന പോലീസ് ഓഫീസര്‍ വ്യക്തമാക്കി.

വാഹനമോടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പിഴത്തുകയില്‍ ലഭിക്കുന്ന കിഴിവ് പ്രയോജപ്പെടുത്തണമെന്നും പോലീസ് വിഭാദത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button