KeralaLatest News

കർഷക ആത്മഹത്യയിൽ സർക്കാർ ഇടപെടുന്നു ; മന്ത്രിസഭായോഗം നാളെ

തിരുവനന്തപുരം : സംസ്ഥാനത്ത് കർഷക ആത്മഹത്യ കൂടുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടുന്നു. പ്രത്യേക മന്ത്രിസഭായോഗം നാളെ ചേരും. കർഷക ആത്മഹത്യ മാത്രമായിരിക്കും ചർച്ചയിൽ വിഷയമാവുക.കർഷകർക്ക് എതിരായ ജപ്തി നടപടികളും ചർച്ച ചെയ്യും.അടിയന്തിരമായി ബാങ്കുകളുടെ യോഗവും ചേരുന്നുണ്ട്. ബാക്കേഴ്‌സ് സമിതി യോഗം മറ്റെന്നാൾ ചേരും.

കൂടുതല്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയച്ചുള്ള നടപടികളുമായി ബാങ്കുകള്‍ മുന്നോട്ട് പോകുകയാണ്. പൊതു മേഖല, സഹകരണ മേഖല ബാങ്കുകളും ജപ്തി നോട്ടീസ് അയക്കുന്നുണ്ട്. പതിനാരിയത്തോളം കര്‍ഷകര്‍ഷകര്‍ക്കാണ് നോട്ടീസ് കിട്ടിയിരിക്കുന്നത്. ഇത് കൂടാതെ ഫോണിലൂടെയും നേരിട്ടും ഭീഷണികള്‍ ഉണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. അതേസമയം നോട്ടീസ് കയ്യില്‍ കിട്ടിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ് കര്‍ഷകര്‍. ഇനി ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും മുന്നിലില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഒന്നരമാസത്തിനിടെ ഇടുക്കിയില്‍ മാത്രമായി 6 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയത്തെ തുടര്‍ന്ന് മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ബാങ്കുകള്‍ വകവയ്ക്കുന്നില്ല. എന്നാല്‍ സര്‍ക്കര്‍ ഗ്യാരണ്ടി നല്‍കാതെ വിട്ടുവീഴ്ചക്കില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്രളയത്തില്‍ സര്‍വവും നശിച്ച കര്‍ഷകര്‍ക്ക് തിരിച്ചടിയാണ് ബാങ്കുകളുടെ ഇപ്പോഴത്തെ നടപടി ക്രമങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button