KeralaLatest News

ജഗതി ശ്രീകുമാറിന്റെ പുതിയ സിനിമ, ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്; ആവേശത്തോടെ മലയാള സിനിമ ലോകം

മലയാളസിനിമ ഏറെ കാലമായി കാത്തിരിക്കുകയാണ് ഹാസ്യ കുലപതി ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ്. സിനിമലോകം മാത്രമല്ല പ്രേഷകരും കാത്തിരിക്കുന്നത് മലയാളത്തെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജഗതിയുടെ ഈ തിരിച്ചു വരവിന് തന്നെയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലൂടെ ജഗതി തിരിച്ചുവരുന്നു എന്ന വാര്‍ത്ത ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. അതിനു പിന്നാലെ ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത കൂടി ജഗതി വീണ്ടും സിനിമയിലേക്ക്.

‘കബീറിന്റെ ദിവസങ്ങള്‍’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും ശരത് ചന്ദ്രന്‍ ആണ്. ചിത്രത്തില്‍ ജഗതിയോടൊപ്പം മുരളി ചന്ദ്, ഭരത്, റേച്ചല്‍ ഡേവിഡ്, ആദിയ പ്രസാദ്, സുധീര്‍ കരമന, ദിനേശ് പണിക്കര്‍, മേജര്‍ രവി, ബിജുക്കുട്ടന്‍, കൈലാഷ്, നോബി, താരാ കല്യാണ്‍, സോനാ നായര്‍, ജിലു ജോസഫ് എന്നിവരും അഭിനയിക്കുന്നുണ്ട്.

ശ്രീകുമാര്‍ പി കെ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉദയന്‍ അമ്ബാടിയും എഡിറ്റിംഗ് സുജിത്ത് സഹദേവുമാണ്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് എം ജയചന്ദ്രന്‍, അല്‍ഫോന്‍സ് ജോസഫ്, അനിത ഷെയ്ഖ് എന്നിവരാണ്. ചിത്രത്തിന്റെ ലൊക്കേഷനിലെ ഫോട്ടോകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button