KeralaNattuvarthaLatest NewsNews

കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പണമെടുത്തിട്ടാണ് ഞാൻ അമ്മയിൽ നിന്ന് വന്ന പിഴയടച്ചത്, അമ്മയുമായി സഹകരിക്കില്ല: സുരേഷ് ഗോപി

തിരുവനന്തപുരം: പ്രമുഖ താരസംഘടനയായ അമ്മയെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ തുറന്നു പറച്ചിലുകൾ ശ്രദ്ധേയമാകുന്നു. വര്‍ഷങ്ങളായി അമ്മയുടെ പരിപാടികളില്‍ ഒന്നും തന്നെ പങ്കെടുക്കാത്ത ഒരാളാണ് താരം. സിനിമയിലെ ചിലരുമായുള്ള വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംഘടനയില്‍ നിന്നും പിന്മാറിയത്. എങ്കിലും, നിര്‍ണായക കാര്യങ്ങളില്‍ അമ്മ തന്നോട് അഭിപ്രായം ചോദിക്കുമെന്ന് സുരേഷ് ഗോപി പറയുന്നു. ഒരു അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കുന്നത്.

Also Read:കേരളത്തിൽ ബിജെപിയെ വളരാൻ അനുവദിക്കില്ല : കെ മുരളീധരൻ

‘അവര്‍ക്ക് നന്നായിട്ടറിയാം, എന്തുകൊണ്ടാണ് ഞാന്‍ സഹകരിക്കാത്തതെന്ന്. ഒരു ഗ്രൂപ്പിലെ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് എതിരു നിന്നതുകൊണ്ടല്ല. 1997ല്‍ ഗള്‍ഫില്‍ അവതരിപ്പിച്ച പരിപാടിയായിരുന്നു അറേബ്യന്‍ ഡ്രീംസ്. അതിനു ശേഷം നാട്ടില്‍ ഒരു പൈസ പോലും ശമ്പളം വാങ്ങാതെ ഈ ഷോ അഞ്ചിടങ്ങളില്‍ അവതരിപ്പിച്ചു. ഷോ നടത്തുന്നയാള്‍ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്കു തരുമെന്ന് അമ്മ സംഘടനയെ അറിയിച്ചു. കല്‍പ്പനയും, ബിജു മേനോനും, താനും പ്രതിഫലം വാങ്ങിയില്ല. ഈ അഞ്ചു സ്റ്റേജ് ചെയ്തതിന് അമ്മയുടെ മീറ്റിംഗില്‍ തനിക്ക് ചോദ്യം വന്നുവെന്നും’ സുരേഷ് ഗോപി പറയുന്നു.

‘ജഗദീഷേട്ടനും, അമ്പിളിച്ചേട്ടനും എന്നെ മീറ്റിംഗില്‍ ഇരുത്തി പൊരിച്ചു. അന്നെനിക്ക് ഈ ശൗര്യമില്ല. ഞാന്‍ ശരിക്കും പാവമാ. അങ്ങേര് അടയ്ക്കാത്തിടത്ത് താന്‍ അടക്കുമോ, എന്ന് അമ്പിളിച്ചേട്ടൻ ചോദിച്ചു. എനിക്ക് വലിയ വിഷമമായി. തിരിച്ചു പറയേണ്ടി വന്നു. അയാള്‍ അടച്ചില്ലെങ്കില്‍ ഞാന്‍ അടയ്ക്കും എന്ന് പറഞ്ഞിട്ട് ഇറങ്ങി പോയി. എന്നിട്ടും അയാള്‍ അത് അടച്ചില്ല. അപ്പോള്‍ അമ്മയില്‍ നിന്നും രണ്ടു ലക്ഷം പിഴയടക്കാന്‍ നോട്ടീസ് വന്നു. എന്റെ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള പണമെടുത്തടച്ചു. പക്ഷെ അന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ശിക്ഷിക്കപ്പെട്ടവനാണ്. ഇനി ഒരു ഭാരവാഹിത്വവും ഞാന്‍ അവിടെ ഏറ്റെടുക്കില്ല. ഞാന്‍ മാറി നില്‍ക്കും. പക്ഷെ അമ്മയില്‍ നിന്നും അന്വേഷിക്കും. ഇപ്പോഴും, 1999 മുതല്‍ ഒരു തീരുമാനമെടുക്കുമെങ്കില്‍ എന്നോട് ചര്‍ച്ച ചെയ്തിട്ടേ എടുക്കൂ’. എന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button