Latest NewsGulf

അബുദാബിയിൽ കോടിപതിയായത് ആലപ്പുഴ സ്വദേശി

അബുദാബി: അബുദാബിയിൽ കോടിപതിയായത് ആലപ്പുഴ സ്വദേശി. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ആലപ്പുഴ ജില്ലക്കാരന്‍ റോജി ജോര്‍ജിനാണ് 1.2 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 23 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പില്‍ ആദ്യത്തെ ഏഴ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു.

കഴിഞ്ഞ പന്ത്രണ്ട് വർഷമായി റോജി കുടുംബത്തോടൊപ്പം കുവൈത്തില്‍ താമസിക്കുകയാണ് . മകള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്വകാര്യ കമ്പനിയില്‍ പര്‍ച്ചേയ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന റോജി ഇതിന് മുന്‍പും ടിക്കറ്റെടുത്തിട്ടുണ്ട്.

അബുദാബി എയര്‍പോര്‍ട്ടിലാണ് നറുക്കെടുപ്പ് നടന്നത്. പതിവുപോലെ ഏതോ മലയാളിക്കാണ് സമ്മാനമെന്ന് മാത്രം വിവരം കിട്ടി. നറുക്കെടുപ്പ് നടക്കുന്ന ദിവസമായിരുന്നതിനാല്‍ ആര്‍ക്കാണ് സമ്മാനം എന്നറിയാന്‍ വെബ്‌സൈറ്റില്‍ പരിശോധിച്ചു. തന്റെ പേര് കണ്ട് ഞെട്ടിയപ്പോഴേക്കും സമ്മാനവിവരം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് ഫോണ്‍വിളിയുമെത്തി. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് റോജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button