KeralaLatest News

കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്ന് ഡീന്‍

കൊ​ച്ചി:  കോ​ട​തി ഉത്തരവ് ലംഘിച്ച് താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ് ഹെെക്കോടതിയെ ബോധിപ്പിച്ചു. . ഹ​ര്‍​ത്താ​ല്‍ ന​ട​ത്ത​ണ​മെ​ങ്കി​ല്‍ ഏ​ഴ് ദി​വ​സം മു​ന്നേ നോ​ട്ടീ​സ് ന​ല്‍​ക​ണ​മെന്നുളള വിവരത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്ന് എന്നാണ് ഡീന്‍ കോടതിയെ അറിയിച്ചത്.

നോ​ട്ടീ​സ് ന​ല്‍​ക​ണമെന്ന കേസില്‍ താ​നോ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളോ ക​ക്ഷി​ക​ള​ല്ലെ​ന്നും ഡീ​ന്‍ കോ​ട​തിയില്‍. പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് ഹര്‍ത്താല്‍ നടത്തിയതിനെതിരെ ഡീനിനെ ഹെെക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹ​ര്‍​ത്താ​ലി​ല്‍ വരുത്തി വെച്ച നാ​ശ​ന​ഷ്ട​ങ്ങ​ള്‍ക്കും അക്രമണങ്ങള്‍ ഉണ്ടായതിലും ഡീനിനെതിരെ കേസ് ചുമത്തണമെന്നായിരുന്നു കോടതി തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button