Latest NewsHealth & Fitness

അമിത വിയര്‍പ്പ് മാറ്റാന്‍ ചില വഴികള്‍

അമിത വിയര്‍പ്പ് പലരുടെയും പ്രശ്‌നമാണ്. ഇത് എല്ലാവരിലും വളരെയധികം ബുദ്ധിമുട്ട്് ഉണ്ടാക്കാറുണ്ട്. വെറുതെയിരിക്കുമ്പോള്‍ പോലും ചിലര്‍ വിയര്‍ക്കാറുണ്ട്. ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ സ്വഭാവമനുസരിച്ചായിരിക്കും വിയര്‍പ്പ് ഉണ്ടാകുന്നത്. വിയര്‍പ്പ് നാറ്റം അസഹ്യമാകുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. എന്നാല്‍ ചികിത്സയ്ക്ക് വിയര്‍പ്പിനെ തുടച്ച് നീക്കാന്‍ പലപ്പോഴും സാധിക്കാറില്ല.അമിതമായ ഉത്കണ്ഠയോ ക്ഷീണമോ ഉള്ളവര്‍ എളുപ്പത്തില്‍ വിയര്‍ക്കും. ഇത്തരക്കാരില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ സാധാരണയില്‍ കവിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനാലാണ് ഇത്. ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകളും അമിതമായി വിയര്‍ത്തേക്കാം. അമിതമായി വിയര്‍ക്കുന്നത് തടയാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികള്‍ ഇതാ…

നാരങ്ങ

ദിവസവും ഒരു കപ്പ് നാരങ്ങ ജ്യൂസ് കുടിക്കുന്നത് അമിത വിയര്‍പ്പ് തടയാം. നാരങ്ങ നീരില്‍ അല്‍പം ബേക്കിംഗ് സോഡ ചേര്‍ത്ത് കക്ഷത്തില്‍ പുരട്ടുന്നത് വിയര്‍പ്പുനാറ്റം മാറാന്‍ സഹായിക്കും. ആഴ്ച്ചയില്‍ മൂന്ന് തവണ ഇത് പുരട്ടാം.

ഉരുളക്കിഴങ്ങ്

ശരീരത്തിലെ പിഎച്ച് ലെവല്‍ നിയന്ത്രിക്കാന്‍ വളരെ നല്ലതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങില്‍ ആസിഡിന്റെ അളവ് വളരെ കുറവുള്ളതിനാല്‍ വിയര്‍പ്പ് നാറ്റം വരാതെയിരിക്കാന്‍ സഹായിക്കും. ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ ധാരാളം കഴിക്കുന്നത് വിയര്‍പ്പ് നാറ്റം തടയാന്‍ സഹായിക്കും.

വെള്ളം

വെള്ളം ധാരാളം കുടിച്ചാല്‍ അമിത വിയര്‍പ്പ് ഒരു പരിധി വരെ തടയാനാകും. ദിവസവും കുറഞ്ഞത് 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. വെള്ളം കുടിക്കുന്നത് ശരീരം തണുക്കാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button