Latest NewsIndia

ശക്തിയാർജിച്ച് ഇന്ത്യന്‍ നേവി; കോടികൾ വിലമതിക്കുന്ന ആണവ അന്തര്‍വാഹിനി സ്വന്തമാക്കി

ന്യൂഡല്‍ഹി : കോടികൾ വിലമതിക്കുന്ന റഷ്യൻ ആണവ അന്തര്‍വാഹിനി ഇന്ത്യൻ വ്യോമസേന സ്വന്തമാക്കുന്നു. 300 കോടി ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുക. അകുല ക്ലാസ് എന്നാണ് അന്തർവാഹിനിയുടെ പേര്.

നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ചക്ര3 എന്ന് പുനര്‍നാമകരണം നടത്തി സേനയുടെ ഭാഗമാക്കും. മാര്‍ച്ച്‌ ഏഴിന് ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിടും. പത്തുവര്‍ഷത്തേക്കാണ് പാട്ടക്കരാറെന്നാണ് സൂചന.

ഈ ആഴ്ച കരാർ ഒപ്പിടുന്നതിനെ തുടർന്ന് 2019 ഓടെ ഇന്ത്യൻ ഉപലോകങ്ങളുടെ പങ്കാളിത്തം ആരംഭിക്കും. ഇന്ത്യൻ വാർത്താവിനിമയ സംവിധാനങ്ങൾക്കും സെൻസറുകളോടും എസ്എൻഎൻ ഘടിപ്പിച്ചു തുടങ്ങും. പുനർനിർമ്മിച്ച ഹൾ നിർമ്മിക്കും.

മുന്‍പ് റഷ്യയില്‍ നിന്നും പാട്ടത്തിനെടുത്ത ചക്ര 2വിന്റെ കാലാവധി 2022ല്‍ അവസാനിക്കാനിരിക്കെയാണ് പുതിയ കരാര്‍. ചക്ര 3 സേനയുടെ ഭാഗമാകുന്നതോടെ നാവികസേനയ്ക്ക് കൂടുതല്‍ കരുത്താകും. യുഎസ് നാവികസേനയുടെ ആണവ അന്തര്‍വാഹിനികളോട് കിടപിടിക്കുന്നവയാണ് അകുല ക്ലാസ്. ആണവോര്‍ജ്ജത്തിലാണ് പ്രവര്‍ത്തനം. മാസങ്ങളോളം കടലിന്നടിയില്‍ ഒളിഞ്ഞിരിക്കും. റഷ്യയില്‍ നിന്ന് ഇന്ത്യ പാട്ടത്തിനെടുക്കുന്ന മൂന്നാം ആണവ അന്തര്‍വാഹിനിയാണ് അകുല. ഇന്ത്യ വികസിപ്പിച്ചെടുത്ത ആരിഹന്ത് ആണവ അന്തര്‍വാഹിനി ഇപ്പോള്‍ സേനയുടെ ഭാഗമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button