Latest NewsKerala

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിതാഭസ്മവുമായുള്ള ധീരസ്മൃതി യാത്രയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: പെരിയയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റേയും കൃപേഷിന്റേയും ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള ധീരസ്മൃതി യാത്രയ്ക്ക് ഇന്നു സമാപനം. തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്. വെള്ളിയാഴ്ച് പെരിയയില്‍ നിന്ന് ധീരസ്മൃതി യാത്ര ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് യാത്ര.

ഇന്ന് വൈകിട്ട് 5 മണിക്ക് ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള പദയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. പാളയത്ത് നിന്നും ഗാന്ധിപാര്‍ക്ക് വരെയാണ് പദയാത്ര നടക്കുക. തുടര്‍ന്ന് ഗാന്ധിപാര്‍ക്കില്‍ അനുസ്മരണയോഗം ചേരും. നാളെയാണ് കൊല്ലപ്പെട്ടവരുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന ചടങ്ങ് നടക്കുക. ് ചിതാഭസ്മം നിമഞ്ജന ചടങ്ങുകള്‍ തിരുവല്ലത്ത് നടക്കും.

Tags

Related Articles

Post Your Comments


Back to top button
Close
Close