Latest NewsCinema

മീടുവിനെ ഹാസ്യവത്കരിച്ചു കൊണ്ടുള്ള കോടതി സമക്ഷം ബാലന്‍ വക്കീലിലെ ഒഴിവാക്കിയ രംഗം പുറത്ത്

ലോകത്തൊട്ടാകെ തരംഗം സൃഷ്ടിച്ച മീടു ക്യാമ്പയിനെ ഹാസ്യവത്കരിച്ചു കൊണ്ടുള്ള ദിലീപ് നായകനായെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയിലെ ഒഴിവാക്കിയ രംഗം പുറത്ത്. 14 സെക്കന്റുകളുള്ള സീനിന്റെ ഗ്രെയിഡിങ്, മിക്‌സിങ് എന്നിവ പോലും പൂര്‍ത്തിയാവാത്ത ഫയലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയിലെ സീനില്‍ വിദേശ കഥാപാത്രവും നടന്‍ സിദ്ദിഖുമാണ് അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ ഒരു കൊച്ചു ടീസര്‍ പോലെയാണ് ഡീലീറ്റഡ് സീന്‍ യൂട്യൂബില്‍ പ്രചരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഈ സീനിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

https://youtu.be/M8TVRfcJVYE

shortlink

Related Articles

Post Your Comments

Related Articles


Back to top button