Latest NewsSaudi ArabiaGulf

ടെക്ക് മേഖലയില്‍ ആധിപത്യം സ്ഥാപിയ്ക്കാന്‍ സൗദി

റിയാദ് : ടെക്ക് മേഖലയില്‍ ആധിപത്യം സ്ഥാപിയ്ക്കാന്‍ സൗദി, സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ രംഗത്ത് ശ്രദ്ധേയമായ കാല്‍വെപ്പുമായി സൗദി അറേബ്യ. സ്മാര്‍ട്ട് ഫോണുകളുടെ നാല്‍പ്പത് ശതമാനം ഭാഗങ്ങളും സൗദിയില്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് കമ്മ്യൂണിക്കേഷന്‍ ആന്റ് ഐ.ടി മന്ത്രി പറഞ്ഞു. ടെക്നോളജി മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ശക്തിയാവുകായാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്പെയിനില്‍ നടന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസ്സ് 2019 എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടി നടക്കുന്ന സമ്മേളന ഹാളില്‍ ഉപയോഗിക്കുന്ന 95 ശതമാനം സ്മാര്‍ട്ട് ഫോണുകളിലും പ്രവര്‍ത്തിച്ചുവരുന്ന എ.ആര്‍.എം പ്രൊസസ്സറുകള്‍ പങ്കാളിത്ത വ്യവസ്ഥയില്‍ സൗദി അറേബ്യയില്‍ നിര്‍മ്മിച്ചതാണ്. സോഫ്റ്റ് ബാങ്കിന്റേയും സൗദി വിഷന്‍ ഫണ്ടിന്റേയും ഉടമസ്ഥതയിലുള്ളതാണ് എ.ആര്‍.എം പ്രൊസസ്സര്‍ കമ്പനി.

സര്‍ക്കാര്‍, വ്യാപാര, വാണിജ്യ, ആരോഗ്യ മേഖലകളിലെ ഡിജിറ്റല്‍ വല്‍ക്കരണങ്ങളിലൂടെ രാജ്യം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മിനിട്ടുകള്‍ക്കകം വാണിജ്യ ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കുവാനും ഒരു ദിവസത്തിനകം തന്നെ ലൈസന്‍സ് കൈപ്പറ്റുവാനും സാധിക്കും വിധം

shortlink

Related Articles

Post Your Comments

Related Articles


Back to top button