Latest NewsKerala

കര്‍ഷക ആത്മഹത്യയില്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപുരം: കര്‍ഷക ആത്മഹത്യ കൂടുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന്  പ്രത്യേക മന്ത്രിസഭാ യോഗം ചേരും. കാര്‍ഷിക വായ്പകള്‍ക്ക് പുറമെ കര്‍ഷകരെടുത്ത എല്ലാതരം വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച നടത്തും.

കര്‍ഷക ആത്മഹത്യ ഏറ്റവും കൂടുതല്‍ നടന്നത് ഇടുക്കിയിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 3 കര്‍ഷകരാണ് ജില്ലയില്‍ ആത്മഹത്യ ചെയ്തത്. പ്രളയശേഷം മാത്രം ആറ് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കിയാണ് ബാങ്കുകള്‍ ജപ്തി നോട്ടീസുകള്‍ അയക്കുന്നത്. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി സഹകരണ ബാങ്കുകകളും ഇതേ നിലപടാണ് സ്വീകരിച്ചിരിക്കുന്നത്. മൊട്ടോറിയം നിലനില്‍ക്കെ വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

അതേസമയം, കര്‍ഷകരുടെ അഞ്ച് ലക്ഷം രൂപ വരെയുളള വായ്പകള്‍ എഴുതിത്തളളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കിയില്‍  നാളെ ഉപവാസ സമരം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button