Latest NewsIndia

റാംപില്‍ തീ നടത്തവുമായി അക്ഷയ് കുമാര്‍; വീഡിയോ കാണാം

ആമസോണ്‍ പ്രൈംസീരിസിന്റെ ദ് എന്‍ഡ് എന്ന പരമ്പയിലൂടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോണിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഇതോടെ അക്ഷയ് കുമാര്‍.

മുംബൈ: റാംപില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നതിനായി പലരും പലവിധം രീതികളാണ് പരീക്ഷിക്കാറുള്ളത്.എന്നാല്‍ ബോളിവുഡ് നടന്‍ അക്ഷയകുമാര്‍ അതി സാഹസികതയുമായാണ് റാംപില്‍ എത്തിയത്. ജാക്കറ്റിന് മേല്‍ പടര്‍ന്നു പിടിച്ച തീയുമായി റാംപിലെത്തിയ അക്ഷകുമാറിനെ കണ്ട് കാണികള്‍ ഒന്ന് ഞെട്ടി. പിന്നീട് സദസ്സുനിറഞ്ഞ കൈയടിയും ആരവവുമായിരുന്നു. എന്തുതന്നെയായാലും റാംപിലെ ശ്രദ്ധാകേന്ദ്രമായിരുന്നു അക്ഷയ്കുമാര്‍.

ആമസോണ്‍ പ്രൈംസീരിസിന്റെ ദ് എന്‍ഡ് എന്ന പരമ്പയിലൂടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോണിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഇതോടെ അക്ഷയ് കുമാര്‍. ഈ അരങ്ങേറ്റത്തെ വരവേല്‍ക്കുന്നതിനായാണ് റാംപ് വാക്ക് സംഘടിപ്പിച്ചത്.

തീപടര്‍ന്ന സ്യൂട്ട് ധരിച്ച് റാംപ് വാക്ക് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സാഹസികതയില്‍ ഭാര്യ ട്വിങ്കിള്‍ ഖന്ന പരിഭവത്തിലാണ് . ഇത് ട്വിറ്ററിലൂടെ അവര്‍ വ്യക്തമാക്കി. ‘ഇതാണോ നിങ്ങള്‍ അവിടെ തീ ആയി മാറുമെന്നൊക്കെ പറഞ്ഞത്, വീട്ടില്‍ വരൂ, നിങ്ങളെ കൊല്ലാനുള്ള ദേഷ്യമുണ്ടെനിക്ക്’ എന്നാണ് ട്വിങ്കിള്‍ ട്വീറ്റ് ചെയ്തത്.

https://www.facebook.com/bollywoodhungamacom/videos/750322242006254/?t=0

 

https://www.facebook.com/bollywoodhungamacom/videos/645511865908573/?t=60

 

shortlink

Related Articles

Post Your Comments

Related Articles


Back to top button