USALatest NewsInternational

സുഹൃത്തുക്കളെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസ് : 17കാരന്‍ പിടിയിൽ

ഇൻഡ്യാന : സുഹൃത്തുക്കളെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ 17കാരന്‍ പിടിയിൽ. തോമസ് ഗ്രില്‍ (18), മോളി ലന്‍ഹം (19) എന്നിവരെയാണ് കോണര്‍ കെര്‍ണര്‍ എന്ന പതിനേഴുകാരന്‍ കൊലപ്പെടുത്തിയത്. മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഫെബ്രുവരി 25 മുതല്‍ കാണാതായ ഗ്രില്ലിനേയും, മോളിയേയും കുറിച്ച്‌ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കാറില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെ ത്തി. ശേഷം കെര്‍ണറെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തു വന്നത്.

മയക്കുമരുന്നു വാങ്ങാന്‍ കെര്‍ണറുടെ മുത്തച്ഛന്റെ വീട്ടില്‍ എത്തിയ ഗ്രില്ലും മോളിയും കെര്‍ണറെ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ കെര്‍ണര്‍ തന്റെ കയ്യിലുണ്ടായിരുന്ന തോക്കുകൊണ്ട് വെടിവെക്കുകയും ഇരുമ്ബ് വടികൊണ്ട് അടിക്കുകയും ചെയ്തു.ശേഷം ഇരുവരുടേയും ശരീരങ്ങള്‍ ബ്ലാക്ക് ഹോണ്ട കാറില്‍ കയറ്റി കൊണ്ടുപോയി സമീപത്തുള്ള വിജന പ്രദേശത്ത് എത്തിച്ച്‌ തീകൊളുത്തുകയായിരുന്നു. മൃതശരീരങ്ങള്‍ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, ഗ്രില്ലിന്റേയും, മോളിയുടേതുമാണെന്ന നിഗമനത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button