Latest NewsIndia

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാകിസ്ഥാനില്‍ പോയി മൃതദേഹങ്ങള്‍ എണ്ണിനോക്കാം; രാജ്‌നാഥ് സിംഗ്

ഡൽഹി: ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടിരിക്കാമെന്ന വാർത്തയെ പിന്തുണച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ്. ഇനിയും സംശയമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാകിസ്ഥാനില്‍ പോയി മൃതദേഹങ്ങള്‍ എണ്ണിനോക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബാലാകോട്ടിൽ വ്യോമാക്രമണം നടത്തുന്നതിന് മുമ്പ് ജയ്ഷെ ക്യാംപിൽ 300 മൊബൈൽ ഫോണുകളുടെ സിഗ്‍നലുകൾ കിട്ടിയിരുന്നെന്ന് രാജ്‍നാഥ് സിംഗ് പറയുന്നു. ദേശീയ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ നൽകിയ കണക്കാണിതെന്നും എന്നിട്ടും പ്രതിപക്ഷത്തിന് തൃപ്തിയില്ല. ആ മുന്നൂറ് മൊബൈലുകൾ ഉപയോഗിച്ചത് പിന്നെ മരങ്ങളാണോയെന്നും അദ്ദേഹം ചോദിച്ചു.

അസമിലെ ധുബ്‍രിയിൽ ബിഎസ്എഫിന്‍റെ ഒരു നിരീക്ഷണസംവിധാനം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു രാജ്‍നാഥ് സിംഗിന്‍റെ പരാമർശം. ആക്രമണത്തിൽ ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടതിന് തെളിവുകൾ ഒന്നും ഇല്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button