Latest NewsIndia

റഫേല്‍ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ കോടതിയില്‍ ഇന്ന്

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ്, എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക.

ന്യൂഡല്‍ഹി: റഫേല്‍ ഇടപാട് ശരിവെച്ച കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു.

കൂടാതെ വിധിക്ക് ശേഷം നിരവധി പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ഇവ ചൂണ്ടികാട്ടിയാണ് പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്. സന്നദ്ധ സംഘടനയായ കോമണ്‍കോസ്, ഒപ്പം തന്നെ മുന്‍ കേന്ദ്ര മന്ത്രിമാരായ യശ് വന്ദ് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ്, എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക.

Tags

Related Articles

Post Your Comments


Back to top button
Close
Close