KeralaLatest NewsNews

കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ പോസ്റ്റുമോര്‍ട്ടം നാളെ

കോഴിക്കോട്: വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റും തമ്മില്‍ നടന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സിപി ജലീലിന്റെ പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.പ്രസന്നന്റെ നേതൃത്വത്തിലാവും പോസ്റ്റ്‌മോര്‍ട്ടം നടത്തുക. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങാന്‍ ജലീലിന്റെ ബന്ധുകള്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രോ വാസു അറിയിച്ചു. പൊലീസ് അനുവദിക്കുന്ന പക്ഷം മൃതദേഹം താന്‍ തന്നെ ഏറ്റുവാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ രാത്രി ഒമ്പതോടെ വൈത്തിരിയിലുള്ള സ്വകാര്യ റിസോര്‍ട്ടായ ഉപവനിനു സമീപമാണ് വെടിവയ്പ്പ് നടന്നത്. റിസോര്‍ട്ടില്‍ എത്തിയ മാവോയിസ്റ്റുകള്‍ പണം ആവശ്യപ്പെടുകയായിരുന്നു. ഈസമയത്ത് അവിടെ ഉണ്ടായിരുന്ന പോലീസാണ് ഇവര്‍ മാവോയിസ്റ്റുകള്‍ ആണെന്ന് തിരിച്ചറിഞ്ഞത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസിന്റെ തണ്ടര്‍ബോര്‍ട്ട് സംഘം ഇവിടെയെത്തി ഇതോടെ മാവോയിസ്ററുകള്‍ ഇവര്‍ക്കു നേരെ വെടിവെയ്പ്പ് നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button