Latest NewsInternational

ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരിക്കുന്നത് ഇങ്ങനെ

ലണ്ടന്‍: ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ മരിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണെന്ന് പഠനം. ഐഎച്ച്എംഇ ഡാറ്റ് അനുസരിച്ച് ബിബിസിയില്‍ വന്ന ലേഖനമാണ് ഈ കണക്ക് വെളിപ്പെടുത്തിയത്.

ലോകത്ത് നടക്കുന്ന മരണങ്ങളില്‍ 32.3 ശതമാനവും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമാണ്. കാന്‍സര്‍ മൂലമുള്ള മരണമാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്്. ഇത് മൂലം മരിക്കുന്നത് 16.3 ശതമാനം പേരാണ്. 6.5 ശതമാനം പേര്‍ ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ കാരണമാണ് മരിക്കുന്നത്. നാലാം സ്ഥാനത്ത് പ്രമേഹമാണ് ഇത് മൂലം മരിക്കുന്നവര്‍ 5.8 ശതമാനം വരും.

അതേ സമയം യുദ്ധം, പ്രകൃതി ദുരന്തം, ഭീകരവാദം എന്നിവയില്‍ മരിക്കുന്നവരുടെ എണ്ണം ഒരു വര്‍ഷത്തെ മരണ കണക്കിന്റെ 0.5 ശതമാനമേ വരൂ എന്നാണ് ഒക്‌സ്‌ഫോര്‍ഡ് മാര്‍ട്ടിന്‍ സ്‌കൂളിലെ ഹനാഹ് റിച്ചേ പറയുന്നു. അതേ സമയം 1950 ല്‍ ലോകത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 46 വയസായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 71 വയസായി ഉയര്‍ന്നിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗങ്ങള്‍ക്കെതിരെ കൈവരിച്ച ആരോഗ്യ പുരോഗതിയും ജീവിത സാഹചര്യങ്ങളില്‍ വന്ന പുരോഗതിയുമാണ് ആയുര്‍ദൈര്‍ഘ്യം കൂടാന്‍ കാരണമായതെന്നാണ് പഠനം പറയുന്നത്.

2017ലെ കണക്ക് പ്രകാരം ലോകത്ത് മരിച്ചത് 5.6 കോടിപ്പേരാണ്. ഇത് 1990-ലെ കണക്ക് പ്രകാരം 1 കോടി കൂടുതലാണ്. എന്നാല് ഇതിന് ആനുപാതികമായി ജനസംഖ്യ വര്‍ദ്ധിച്ചതിനാല്‍ ഇത് വലിയ ഒരു വര്‍ദ്ധനവായി കാണുവാന്‍ സാധിക്കില്ല. മരണത്തിനുള്ള മറ്റൊരു വലിയ കാരണം റോഡ് അപകടങ്ങളാണ് 1.2 ദശലക്ഷം പേരാണ് 2017ല്‍ റോഡ് അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. വികസിത രാജ്യങ്ങളില്‍ റോഡ് അപകടങ്ങള്‍ കുറവാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button