KeralaLatest News

ട്രാഫിക് പോലീസുകാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: ട്രാഫിക് പോലീസുകാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനന്തപുരി ആശുപത്രിയിലെ ഇ എന്‍ ടി വിഭാഗം. ഹോണിന്റെയും വണ്ടികളുടെയും അമിത ശബ്ദം പൊലീസുകാരെ ബധിരന്മാരാക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. 87 ശതമാനം ട്രാഫിക് പോലീസുകാര്‍ക്കും ഇത്തരത്തില്‍ നിരന്തരമായി കേള്‍ക്കുന്ന അമിത ശബ്ദം കാരണം കേള്‍വിക്ക് തകരാറുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.

നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ വിന്യസിച്ച ട്രാഫിക് പോലീസുകാരെയാണ് പഠനത്തിന്റെ ഭാഗമായി തിരഞ്ഞെടുത്തത്. 130 പൊലീസുകാരെ കേള്‍വി പരിശോധനയ്ക്ക് വിധേയമാക്കുകയൂം, സര്‍വ്വേ നടത്തുകയും ചെയ്തു. ഈ പഠനത്തിലാണ് ട്രാഫിക് പോലീസുകാര്‍ക്ക് കേള്‍വി ശക്തിയില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയത്. അമിത ശബ്ദം ചെവിക്കുള്ളിലേക്ക് എത്തുന്നത് തടയുന്നത് മാത്രമാണ് ഇതിന്റെ പ്രതിവിധി. അതിനായി ഇയര്‍ പ്ലഗ് അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button