Latest NewsKerala

വധശ്രമം; പ്രതി 39 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

മംഗളൂരു: വധശ്രമക്കേസിലെ പ്രതി 39 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. 1980ല്‍ ഗണേഷ് ഷെട്ടിയെന്നയാളെ വധിക്കാന്‍ ശ്രമിച്ച കേസിലെ 56കാരനായ പ്രതിയാണ് പിടിയിലായത്. ജപ്പിനമൊഗറു പട്പ്പുവിലെ അവില്‍ ഡിസൂസയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം പൊലീസിന്റെ പിടിയിലായത്. ഗണേഷ് ഷെട്ടിയെ വധിക്കാന്‍ ശ്രമിച്ച ഇയാള്‍ ഗള്‍ഫിലേക്ക് കടന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചു കഴിയുകയായിരുന്ന ഡിസൂസ കുമ്പളയില്‍ താമസം തുടങ്ങിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആന്റി റൗഡി സ്‌ക്വാഡാണ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button