Latest NewsIndia

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഉടന്‍

നിയമസഭാ തെരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പു തീയതികള്‍ ഏതാനും ദിവസത്തിനകം പ്രഖ്യാപിക്കും. ഇതിനൊപ്പം അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഏതു ദിവസം വേണമെങ്കിലും പ്രഖ്യാപനം നടത്താനാവും വിധം തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

ലോക്‌സഭയ്‌ക്കൊപ്പം മേയ്- ജൂണില്‍ ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാന നിയമസഭകളുടെ കാലാവധി പൂര്‍ത്തിയാകും. ജമ്മു കശ്മീരില്‍ നിയമസഭ നിലവിലില്ല.

ലോക്‌സഭയ്‌ക്കൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പു വേണമെന്നാണ് മിക്ക രാഷ്ട്രീയ കക്ഷികളുടെയും നിലപാടെന്നു ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചശേഷം കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button