Latest NewsIndia

പറ്റിയത് അക്ഷന്തവ്യമായ തെറ്റ് ; സുപ്രീം കോടതിയിൽ ക്ഷമ പറഞ്ഞ് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി : കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതിയിൽ ക്ഷമ പറഞ്ഞ് പ്രശാന്ത് ഭൂഷൺ. പറ്റിയത് അക്ഷന്തവ്യമായ അപരാധമായിരുന്നെന്നും ഭൂഷൺ. സിബിഐ ഇടക്കാല ഡയറക്ടറെ നിയമിച്ചതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ നടത്തിയ പരാമർശത്തിനാണ് പ്രശാന്ത് ഭൂഷൺ ക്ഷമ പറഞ്ഞത്. പ്രധാനമന്ത്രി അദ്ധ്യക്ഷനായ സമിതിക്കെതിരെയായിരുന്നു ഭൂഷന്റെ പരാമർശം. ഇതിനെതുടർന്ന് അറ്റോർണി ജനറൽ ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് നൽകി.

സിബിഐ ഇടക്കാല ഡയറക്ടറെ തെരഞ്ഞെടുത്ത ഉന്നതാധികാര സമിതിയുടെ മിനുട്ട്സിൽ കൃത്രിമം കാണിച്ചാണ് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തതെന്നായിരുന്നു ഭൂഷന്റെ പരാമർശം. ഹർജി ഫയലിൽ സീകരിച്ച കോടതി പ്രശാന്ത് ഭൂഷണ് നോട്ടീസ് അയച്ചിരുന്നു.പ്രശാന്ത് ഭൂഷൺ തെറ്റ് ഏറ്റു പറഞ്ഞതിനെ തുടർന്ന് കോടതിയലക്ഷ്യ ഹർജി അറ്റോർണി ജനറൽ പിൻവലിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button