Latest NewsSaudi Arabia

സൗദിയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം: ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്

റിയാദ്•സൗദി അറേബ്യയ്ക്ക് നേരെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെയാണ് സൗദിയിലെ അബഹയിലെ ജനവാസ പ്രദേശം ലക്ഷ്യമാക്കി ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചില വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഒരു ഇന്ത്യക്കാരനും ഒരു സ്ത്രീ ഉള്‍പ്പെടെ നാല് സൗദികള്‍ക്കുമാണ് പരിക്കേറ്റത്.

ഡ്രോണ്‍ ഇറാന്‍ നിര്‍മിതമാണെന്നും ഇറാന്‍ പിന്തുണയോടെയാണ് ആക്രമമെന്നും റിപ്പോര്‍ട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close