Latest NewsUAEGulf

സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യയും

അബുദാബി : സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യയും . മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം വെള്ളിയാഴ്ച യു.എ.ഇയില്‍ എത്തും. 289 കായികതാരങ്ങളും 73 പരിശീലകരും ഉള്‍പ്പെട്ട 378 അംഗ സംഘമാണ് എത്തുന്നത്.

സ്‌പെഷല്‍ ഒളിമ്പിക്‌സിലെ 24 ഇനങ്ങളില്‍ 14 എണ്ണത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നത്. അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, സൈക്ലിങ്, ഭാരോദ്വഹനം, ഇലവന്‍സ് ഫുട്ബാള്‍, സെവന്‍സ് ഫുട്ബാള്‍, ഫുട്‌സാല്‍, വോളിബാള്‍, ഹാന്‍ഡ്ബാള്‍, ബാസ്‌കറ്റ് ബാള്‍, ബാഡ്മിന്റണ്‍, ഗോള്‍ഫ്, ജുഡോ, റോളര്‍ സ്‌കേറ്റിങ് എന്നിവയില്‍ ഏറെ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്
ഇന്ത്യ. യു.എ.ഇ കഴിഞ്ഞാല്‍ മേളയില്‍ ഏറ്റവും കൂടുതല്‍ കായികതാരങ്ങളെ പങ്കെടുപ്പിക്കുന്നതും ഇന്ത്യയാണ്. ജമ്മു കശ്മീര്‍, മേഘാലയ, മിസോറാം, നാഗലാന്‍ഡ്, സിക്കിം, ത്രിപുര എന്നിവ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും ഇന്ത്യന്‍ ടീമിനെ പ്രതിനിധാനം ചെയ്യുന്നുണ്ട്
.

shortlink

Related Articles

Post Your Comments

Related Articles


Back to top button