Latest NewsUAEGulf

യുഎഇ ലുലുമാളിലെത്തിയ മോഷ്ടാക്കളെ എതിരിട്ട് ധെെര്യശാലിയായ ക്യാഷിയര്‍ സ്റ്റാറായി , മാസ്ക് ധാരികളെ പോലീസ് വലയിലാക്കി

അല്‍ ഫലാഹ് : ലുലുമാളിലെത്തിയ മേഷ്ടാക്കളെ സധെെര്യം നേരിട്ട് അവരെ പോലീസ് വലയിലാക്കിയ ക്യാഷിയര്‍ സ്റ്റാറായി.ഷാര്‍ജയിലെ അല്‍ഫലാഹിലുളള ലുലുമാളിലാണ് മോഷ്ടാക്കള്‍ എത്തിയത്. തുടര്‍ന്ന് മാളിനുളളില്‍ കയറിയ ഇവര്‍ ക്യാഷ് കൗണ്ടര്‍ തുറന്ന് പണമെടുത്തു.എന്നാല്‍ മോഷ്ടാക്കളുടെ ഈ ശ്രമത്തെ ക്യാഷിയര്‍ അതിശക്തമായി എതിരിട്ടു.

പ്രതിരോധത്തില്‍ ക്യാഷിയറിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്യാഷിയറിന്‍റെ പ്രതിരോധമാണ് മാസ്ക്ക് ധാരികളായ മോഷ്ടാക്കളെ ലുലുമാളില്‍ നിന്ന് പുറത്തിറക്കാതെ പോലീസ് എത്തിയത് വരെ തടഞ്ഞ് നിര്‍ത്തിയത്. മോഷ്ടാക്കളെ പ്രത്യേക പോലീസ് വിഭാഗത്തിന് അന്വേഷണ വിധേയമായി കെെമാറി

shortlink

Post Your Comments


Back to top button