Latest NewsKuwaitGulf

പ്രവാസികളുടെ എമിഗ്രേഷന്‍ നടപടികള്‍ക്കു സിവില്‍ ഐഡി നിര്‍ബന്ധമാക്കി ഈ രാജ്യം

കുവൈറ്റ് സിറ്റി : പ്രവാസികളുടെ എമിഗ്രേഷന്‍ നടപടികള്‍ക്കു സിവില്‍ ഐഡി നിര്‍ബന്ധമാക്കി കുവൈറ്റ്. ഇതോടെ വിദേശികള്‍ അവധിക്കു പോകുമ്പോഴും തിരികെ വരുമ്പോഴും കാലാവധിയുള്ള സിവില്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാകും. വിവിധരാജ്യങ്ങളിലെ കുവൈറ്റ എംബസികളുമായി സഹകരിച്ചാണ് പരിഷ്‌കരണം നടപ്പാക്കുന്നത്.

ആദ്യ ഘട്ടത്തില്‍ മാര്‍ച്ച് പത്തു മുതല്‍ ഗാര്‍ഹിക വിസയിലുള്ളവര്‍ക്കാണ് സ്റ്റിക്കര്‍ ഒഴിവാക്കുന്നത്. പിന്നീട് താത്കാലിക ഇഖാമ ഒഴികെയുള്ള മുഴുവന്‍ ഇഖാമ കാറ്റഗറികള്‍ക്കും ബാധകമാകും. ഇഖാമ സ്റ്റിക്കറിന് പകരം ഇഖാമ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്നിവ സിവില്‍ ഐഡിയില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ് പരിഷ്‌കരണം. കുവൈറ്റിന് പുറത്തായിരിക്കെ സിവില്‍ ഐഡി കൈമോശം വന്നാല്‍ അതാതു രാജ്യത്തെ കുവൈറ്റ്് എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. താമസകാര്യ വകുപ്പില്‍ നിന്നും ഇഖാമാകാലാവധി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉറപ്പു വരുത്തിയശേഷം എംബസ്സി നല്‍കുന്ന എന്‍ട്രി പേപ്പര്‍ ഉപയാഗിച്ചു ഇത്തരക്കാര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാം. ഇഖാമ കാലാവധി അവസാനിക്കാറായവര്‍ രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യുന്നതിന് മുന്‍പ് ഇഖാമ പുതുക്കണമെന്നു അധികൃതരുടെ നിര്‍ദേശമുണ്ട്. കാലാവധി തീരുന്നതിനു രണ്ടു മാസം മുന്‍പ് തന്നെ ഇഖാമ പുതുക്കാന്‍ അനുവദിക്കും. ഇഖാമ പുതുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വ്യക്തിഗത വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button