Latest NewsGulf

ഓൺലൈൻ പാസ്പോർട്ട് സേവാ പദ്ധതി നിർബന്ധമാക്കി ഒമാൻ

പാസ്പോർട്ട് സേവാ പദ്ധതി നിർബന്ധമാക്കുന്നു

മസ്‌കറ്റ് : പാസ്പോർട്ട് സേവാ പദ്ധതി നിർബന്ധമാക്കുന്നു. ഇന്ത്യയില്‍ നടപ്പാക്കിയ പാസ്‌പോര്‍ട്ട് എംബസികളിലേക്കും സേവാ പദ്ധതി വിദേശത്തെ എത്തിയതോടെ പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനുമുള്ള ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ ഇനി മുതൽ സമര്‍പ്പിക്കേണ്ടത്.

പദ്ധതിക്ക് ഔദ്യോഗിക തുടക്കമായെങ്കിലും ഒമാനില്‍ ഈമാസം പത്തുവരെ നിലവിലുള്ള രീതി തുടരും. പത്തിനുശേഷം ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ടത് നിര്‍ബന്ധമാക്കും. https://embassy.passportindia.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. യൂസര്‍ ഐഡി ആദ്യം വെബ്‌സൈറ്റില്‍ ഉണ്ടാക്കണം. തുടര്‍ന്ന് ഇതുപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ഓണ്‍ലൈനായുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കണം.

ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വേഗത്തിലും കുറ്റമറ്റരീതിയിലുമാക്കാന്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പുതിയ സംവിധാനം സഹായകരമാകുമെന്ന് അംബാസഡര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button