KeralaLatest News

കോളേജ് അധ്യാപകരെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കോളേജ് അധ്യാപകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപകർ സാമ്പത്തിക നേട്ടം മാത്രം നോക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സര്‍വകലാശാലകളിലെ ഉന്നത തസ്തികള്‍, കരാര്‍ നിയമനമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതോടെ സംസ്ഥാനത്തെ സര്‍വ്വകലാശാകള്‍ ഭരണ പ്രതിസന്ധിയിലായി. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് പുറത്താക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പരീക്ഷ കണ്‍ട്രോളര്‍, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍ തസ്തികകള്‍ നാല് വര്‍ഷത്തെ കരാര്‍ നിയമനമാക്കിയാണ് നിജപ്പെടുത്തിയത്. അറുപത് വയസുവരെയുള്ള സര്‍വീസ് കാലാവധി 56 ആക്കിയും കുറച്ചു. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം ഈ തസ്തികയിലുള്ളവര്‍ മാതൃ സ്ഥാപനത്തിലേക്ക് മടങ്ങണം. പിന്നീട് ഒരു ടേം കൂടി അനുവദിക്കും. നേരത്തെ ഇത് സ്ഥിരം നിയമനമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button