Latest NewsKerala

എല്ലാ മണ്ഡലങ്ങളിലും ഇടത് ജനാധിപത്യ മുന്നണിക്ക് മികച്ച വിജയം ഉണ്ടാകുമെന്ന് വീണ ജോർജ്

പത്തനംതിട്ട : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഇടത് ജനാധിപത്യ മുന്നണിക്ക് മികച്ച വിജയം ഉണ്ടാകുമെന്ന് സിപിഎം ലോക്സഭാ സ്ഥാനാർത്ഥിയും ആറൻന്മുളയിലെ എംഎൽഎയുമായ വീണ ജോർജ്. കഴിഞ്ഞ പത്ത് വർഷമായി പത്തനംതിട്ടയിൽ യുഡിഎഫ് ഭരണംകൊണ്ട് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങളെ സംബന്ധിച്ചിടത്തോളം നല്ല റോഡ് ,വിദ്യാഭ്യാസ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അവർക്ക് തൃപ്തി തോന്നുന്നിടത്ത് മാത്രമായിരിക്കും വോട്ട് ചെയ്യുകയെന്നും വീണ പറഞ്ഞു.

സ്ഥാനാർത്ഥി പട്ടികയിൽ സിപിമ്മിന് രണ്ട് സ്ത്രീ സാന്നിധ്യം മാത്രമാണുള്ളത്. അതിൽ ഒന്ന് പത്തനംതിട്ടയിലെ വീണ ജോര്‍ജും മറ്റൊന്ന് കണ്ണൂരിലെ പി.കെ ശ്രീമതിയുമാണ്. അൽപ്പം മുമ്പാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ലോക്‌സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button