Latest NewsIndia

ബാലാകോട്ട് ആക്രമണത്തോടെ ആണവ ശക്തിയാണെന്ന പാക്‌ പൊങ്ങച്ചം പൊളിഞ്ഞുവെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ഇന്തയന്‍ വ്യോമസേന ബാലാകോട്ടില്‍ നടത്തിയ ആക്രമത്തോടെ ആണവ ശക്തിയെന്ന പാകിസ്ഥാന്റെ പൊങ്ങച്ചം പൊളിഞ്ഞുവെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലി.

നേരത്തേ പാകിസ്ഥാനുമായി ഇന്ത്യ രണ്ട് തവണയിലധികം യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. കൂടാതെ കാര്‍ഗിലിലും ഇരുസൈന്യവും ഏറ്റുമുട്ടി. ഇതോടെ ഇന്ത്യയുടെ സാമ്പത്തിക സൈനിക ശക്തിയോട് നേരിട്ട് ഏറ്റുമുട്ടി ജയിക്കാനാവില്ലെന്ന് പാകിസ്ഥാന്‍ തിരിച്ചറിഞ്ഞു. ഇനി രണ്ടു മാര്‍ഗം മാത്രമേ പാക് സൈന്യത്തിന് ബാക്കിയുള്ളൂ. ഒന്നെങ്കില്‍ ഒന്ന് ഭീകരരെ ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ നിഴല്‍യുദ്ധം നടത്തുക, രണ്ടാമത് ആണവായുധം ഉണ്ടെന്ന് വീമ്പ് പറഞ്ഞ് നടക്കുക. ആ പൊങ്ങച്ചമാണ് ബാലകോട്ട് ആക്രമണത്തോടെ തുറന്നുകാട്ടപ്പെട്ടതെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഒരു വാര്‍ത്താ ചാനലില്‍ നടന്ന അഭിമുഖത്തിനിടെയായിരുന്നു ജെയ്റ്റിലിയുടെ പരാമര്‍ശം.

ഭീകരരെ ഇന്ത്യയിലേയ്ക്ക് കടത്തി വിട്ട് ആക്രമണങ്ങള്‍ നടത്തുക എന്നതായിരുന്നു പാകിസ്ഥാന്റെ നയം. അതിനെ പ്രതിരോധിക്കുക എന്നതാണ് ഇന്ത്യ സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ ഭീകരരെ പ്രതിരോധിക്കുന്നതിനൊപ്പം അവരുടെ കേന്ദ്രങ്ങളില്‍ ചെന്ന് ആക്രമണം നടത്തുക എന്ന രീതിയിലേയ്ക്ക് എത്തിച്ചത് മോദി ജി ആണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button